സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31
പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം

ഭൂപ്രകൃതി 

കുന്നുകളും, താഴ്‌വരകളും നിറഞ്ഞതാണ് മൊകേരി ഗ്രാമപഞ്ചായത്ത്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ മൊകേരി ഗ്രാമ പഞ്ചായത്തിനെ അഞ്ച് മേഖലകളാക്കാം. ഉയര്‍ന്ന പ്രദേശം,ചരിവ് പ്രദേശം,സമതലം,താഴ്ന്ന സ്ഥലം,വയല്‍
ഉയര്‍ന്ന പ്രദേശം-പഞ്ചായത്തിന്‍റെ വടക്ക് കിഴക്കേ അതിര്‍ത്തിയില്‍  ഈസ്റ്റ് വള്ള്യായി, വള്ള്യായി, വള്ളങ്ങാട് എന്നീ സ്ഥലങ്ങളിലുള്ള കുന്നിന്‍ പ്രദേശങ്ങളും, പടിഞ്ഞാറ് ഭാഗത്തുള്ള കൂരാറ കുന്നും എകദേശം 70 മീ.ഉയരത്തിലുള്ളവയാണ്. ചെങ്കല്‍ കുട്ടകളും, പൊടിഞ്ഞ മണ്ണുമുള്ള ഈ പ്രദേശത്ത് ജലലഭ്യത കുറവാണ്.
ചരിവ് പ്രദേശം- ഇവിടെ പ്രധാനകൃഷി കശുമാവും തെങ്ങുമാണ്
സമതലം - വള്ള്യായി മുതൽ കൂരാറ വരെയുള്ള പ്രദേശം-മാക്കൂല്‍ പീടിക, വള്ളങ്ങാട്, കടേപ്രം, ആറ്റുപുറം എന്നീ പ്രദേശങ്ങള്‍-ഇവിടെ പ്രധാനമായി തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കശുമാവ്, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നു.
താഴ്ന്ന സ്ഥലം- മൊകേരി വയല്‍, കൂരാറ വയല്‍ ,നള്ളാളി താഴെ വയല്‍ ,വള്ള്യായി വയല്‍ , കടേപ്രം വയല്‍, പാത്തിപ്പാലം സ്രാമ്പി വയല്‍
വയല്‍ പ്രദേശം - മൊകേരി വയല്‍, കൂരാറ വയല്‍, നള്ളാളി താഴെ വയല്‍, വള്ള്യായി വയല്‍, പുഞ്ചപ്പാലം വയല്‍, കടേപ്രം വയല്‍, തലുമയില്‍ വയല്‍, ഈസ്ററ്  വള്ള്യായി എന്നിവയാണ് ഇവിടെയുളള പ്രധാന വയലുകള്‍.  നെല്ല്  പ്രധാന കൃഷിയാണ്. ഇടവിളയായ് പയര്‍, പച്ചക്കറി എന്നിവയും കൃഷി ചെയ്യുന്നു.
ഇവിടെ കൂടുതലായി കണ്ടുവരുന്നത് ഫലപുഷ്ടിയുള്ള  ലാറ്റ്റെറ്റ് മണ്ണാണ്. കൂടാതെ കളിമണ്ണ് കലര്‍ന്ന മണ്ണും കാണപ്പെടുന്നു.
    കിഴക്ക് കണ്ണവം റിസര്‍വ്വ് വനത്തിലുടെ ഒഴുകി വരുന്ന പുഴ ഈസ്റ്റ് വള്ള്യായി മരപ്പാലത്തിനടുത്ത് വെച്ച് മൊകേരിയില്‍ പ്രവേശിക്കുന്നു. വള്ള്യായി കുന്നില്‍ നിന്ന്  ആരംഭിക്കുന്ന ഏലത്ത്തോട് ഈസ്റ്റ് വള്ള്യായില്‍ വച്ച് പുഴയോട് ചേരുന്നു. ഈ പുഴ ചിറമ്മൽ എന്ന സ്ഥലത്ത് വച്ച് രണ്ടായി പിരിഞ്ഞ് ഒന്ന് ഉറവ് കുന്ന് വഴിയും,മറ്റൊന്ന് വേലന്‍ചിറവഴിയും ഒഴുകി ചിറക്കല്‍ കാവിനടുത്ത് വച്ച് മുതിയങ്ങയില്‍ കൂടി ഒഴുകിവരുന്ന പുഴയുമായി കൂടിചേര്‍ന്ന്  പാത്തിപ്പാലത്ത് എത്തിച്ചേരുന്നു. എഴുന്നള്ള കുന്നിന്‍റെ താഴ്‌വരയിലുള്ള കന്നിയാറിടയില്‍ നിന്നും പുറപ്പെടുന്ന തോട്, പാത്തിപ്പാലത്തിന് താഴെ കാഞ്ഞിരക്കടവില്‍ വച്ച്  ഇത് പുഴയോട് ചേരുന്നു. മൊകേരിയുടെ തെക്ക് കിഴക്കേ അതിര്‍ത്തിയിലുള്ള വണ്ണാത്തികുളത്തില്‍ നിന്ന് ആരംഭിക്കുന്ന തോട് തെക്കേ അതിര്‍ത്തിയിലൂടെ ഒഴുകി ചാടാലപുഴയില്‍ ചേരുന്നു.