അവാര്ഡുകളും നേട്ടങ്ങളും
നിർമ്മൽ പുരസ്കാരം
ശുചിത്വ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഭാരതസർക്കാരിന്റെ നിർമ്മൽ ഗ്രാമ പുരസ്ക്കാർ 2007 മെയ് 4 ന് മൊകേരി ഗ്രാമപഞ്ചായത്തിന് ലഭ്യമായി
Open Defecation Free
Open Defecation Free പദവി കൈവരിച്ച കണ്ണൂർ ജില്ലയിലെ ആദ്യ പഞ്ചായത്താണ് മൊകേരി ഗ്രാമപഞ്ചായത്ത്. പ്രസ്തുത നേട്ടത്തിന് 2016 ജൂൺ 6 ന് ശുചിത്വ മിഷനിൽ നിന്നും അംഗീകാരം ലഭിച്ചു
മഹാത്മാപുരസ്കാരം
2019-2020 വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുളള മഹാത്മ പുരസ്കാരം ജില്ലാതലത്തില് ഒന്നാം സ്ഥാനം മൊകേരി ഗ്രാമപഞ്ചായത്ത് നേടി
ആർദ്രകേരളം പുരസ്കാരം
ആരോഗ്യ മേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള 2017-18 വർഷത്തെ ജില്ലാതല ആർദ്രകേരളം പുരസ്കാരം മൂന്നാം സ്ഥാനം മൊകേരി ഗ്രാമപഞ്ചായത്തിന് 2019 ജൂൺ 24 ന് ലഭ്യമായി
ശുചിത്വ പദവി 2020
ജൈവ-അജൈവ ഖരമാലിന്യ സംസ്ക്കരണ സംവിധാനം സജ്ജമാക്കിയതിനുള്ള ശുചിത്വ പദവി 2020 മൊകേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി
സമ്പൂർണ്ണ കമ്പ്യൂട്ടര് സാക്ഷരത
കേരളസർക്കാരിന്റെയും സംസ്ഥാന ഐ ടി മിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ അക്ഷയ പദ്ധതിക്ക് കീഴിൽ മൊകേരി ഗ്രാമപഞ്ചായത്ത് 2007 ജൂലൈ 9 ന് സമ്പൂർണ്ണ കമ്പ്യൂട്ടര് സാക്ഷരത കൈവരിച്ചു.
അക്ഷയ കേരളം പുരസ്കാരം
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കിയ 'എന്റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതി വിജയകരമായി നടപ്പിലാക്കി. ആയത് പ്രകാരം ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടർച്ചയായി ഒരു വർഷം ഇല്ല എന്ന നേട്ടവും, ക്ഷയരോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചികിത്സ ഇടയ്ക്ക് വച്ച് നിർത്തിയില്ല എന്ന നേട്ടവും കൈവരിച്ചതിനുള്ള അംഗീകാരം 02 ഒക്ടോബർ 2020 ന് മൊകേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.