സ്ഥാപന ചരിത്രം
മൊകേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ആദ്യമായി വാടക കെട്ടിടത്തിൽ മാക്കൂൽപ്പീടിക പ്രദേശത്ത് കടമുറിയിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് മാക്കൂൽപ്പീടികയിൽ മൊയ്തു എന്നവർ സംഭാവന നൽകിയ 10 സെൻറ് സ്ഥലത്ത് 1964 ൽ പഞ്ചായത്ത് ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. 40 വർഷങ്ങൾക്ക് ശേഷം കെട്ടിടം ജീർണാവസ്ഥയിൽ ആയത് പൊളിച്ചുമാറ്റാൻ സാങ്കേതികവിഭാഗം നിർദ്ദേശിച്ചതിനെ തുടർന്ന് പാത്തിപ്പാലത്ത് 22 സെന്റ് സ്ഥലം വിലയ്ക്കെടുത്തു. അതുവരെ പറേമ്മൽ സാംസ്കാരിക കേന്ദ്രത്തിൽ താൽക്കാലികമായി പ്രവർത്തിക്കുകയും പാത്തിപ്പാലത്ത് സ്വന്തമായി കെട്ടിട സമുച്ചയം നിർമ്മിച്ചതിന് ശേഷം പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.